പയ്യാവൂര്‍: പയ്യാവൂര്‍ സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്ററി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സ്കൗട്ട് & ഗൈഡ്, ജൂനിയര്‍ റെഡ് ക്രോസ്, എന്‍എസ്എസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ പടിയൂര്‍ കല്യാട് പഞ്ചായത്തിലെ ഓടക്കടവ്തിരൂര് റോഡ് ശുചീകരിച്ചു. വാര്‍ഡ് മെമ്പര്‍ കെ.ടി.മാത്യു പ്രവൃത്തി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര് പി.എം.മാത്യു അധ്യക്ഷത വഹിച്ചു. കെ.എസ്.ബിനോയ്, സുനില്‍ ഫിലിപ്പ്, സോജന് തട്ടായത് എന്നിവര്‍ സംസാരിച്ചു. ഇരുന്നൂറ്റിയമ്പതോളം കുട്ടികള്‍ പങ്കെടുത്ത പരിപാടിക്ക് ഭക്ഷണമൊരുക്കിക്കൊണ്ട് നാട്ടുകാരും നിര്‍ലോഭമായ സഹകരണം നല്കി. ടി.ജെ.ബെന്നി, സ്റ്റീഫന്‍ മാത്യു, എം.ടി.ഷൈബി, ലീന മാത്യു, സി.പി.ത്രേസ്യാമ്മ, സി.കെ.തങ്കച്ചന്, ക്രിസ്റ്റഫര്‍ ജോസഫ്, സഷീബ ജോയ്, പോലീസുകാരായ സി.വി.രാജീവന്, ഭാഗ്യലക്ഷ്മി തുടങ്ങിയര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: