ലാലു ചോദ്യം ചെയ്യലിന് സിബിഐ ആസ്ഥാനത്തെത്തി

Thursday 5 October 2017 12:24 pm IST

  ന്യൂദല്‍ഹി: ഐആര്‍സിടിസി ഹോട്ടല്‍ കുംഭകോണവുമായി ബന്ധപ്പെട്ട് മുന്‍ റെയില്‍വേ മന്ത്രിയും ആര്‍ജെഡി തലവനുമായ ലാലുപ്രസാദ് യാദവ് ചോദ്യം ചെയ്യലിന് സിബിഐ ആസ്ഥാനത്ത് എത്തി. 100 ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയ ചോദ്യാവലിയാണ് ലാലുവിനായി സിബിഐ തയാറാക്കിയിരിക്കുന്നത്. ലാലുവിന്റെ മകന്‍ തേജ്വസി യാദവിനോടും നാളെ ചാദ്യം ചെയ്യലിന് ഹാജരാകുവാന്‍ സിബിഐ ആവശ്യപ്പെട്ടിടുണ്ട്. നേരത്തെ സിബിഐ രണ്ടുതവണ ചോദ്യംചെയ്യലിന വിളിപ്പിച്ചിരുന്നുവെങ്കിലും ലാലു നേരിട്ട ഹാജരായിരുന്നില്ല. നേരിട്ട് ഹാജരാകുന്നതിന പകരം അഭിഭാഷകനെ അയച്ച് ലാലു പ്രസാദ് വ്യക്തിപരമായ അസൗകര്യങ്ങള്‍ ഉള്ളതിനാല്‍ രണ്ടാഴച കൂടി സാവകാശം വേണമെന്ന അറിയിക്കുകയായിരുന്നു. തേജസ്വി യാദവും രണ്ടു തവണ ഹാജരായിരുന്നില്ല. തുടര്‍ന്ന ഇരുവരും നേരിട്ട ഹാജരാകണമെന്ന അറിയിച്ച് സിബിഐ വീണ്ടും നോട്ടീസ അയക്കുകയായിരുന്നു. 2006ല്‍ രണ്ട് ഐആര്‍സിടിസി ഹോട്ടലുകളുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ടാണ് കുംഭകോണം നടന്നത്.ഐആര്‍സിടിസി ഏറ്റെടുത്ത റാഞ്ചി, പുരി എന്നിവിടങ്ങളിലെ ഹോട്ടലുകളുടെ വികസനത്തിനും നടത്തിപ്പിനുമായി ലേലത്തിലൂടെ കമ്പനികളെ ക്ഷണിച്ചിരുന്നു. സുജാത ഹോട്ടല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കരാര്‍ നല്‍കിയതിന് പാരിതോഷികമായി, ലാലുവിന്റെ സഹായി പ്രേം ചന്ദ് ഗുപ്ത രണ്ട് ഏക്കര്‍ ഭൂമി കൈപ്പറ്റിയെന്നാണ് ആരോപണം.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.