പത്തനാപുരം: പരവൂരിനും പത്തനാപുരത്തിനും ജോയിന്റ് ആര്‍ടി ഓഫീസ്. കെഎല്‍ 77 ആണ് പത്തനാപുരത്തിന്റെ രജിസ്ട്രേഷന് നമ്പര്‍. കുണ്ടയം മൂലക്കടയിലാകും ഓഫീസ് പ്രവര്‍ത്തിക്കുക. ഇതിനായി പതിനഞ്ച് സെന്റ് സ്ഥലം പഞ്ചായത്ത് കണ്ടെത്തി നല്‍കിയിട്ടുണ്ട്. അവിടെ മിനിസിവില്‍ സ്റ്റേഷന് കെട്ടിടം നിര്‍മ്മിക്കും.
കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത് വരെ വാടക കെട്ടിടത്തിലാകും ആര്‍ടി ഓഫീസ് പ്രവര്‍ത്തിക്കുക. നിലവില്‍ പുനലൂര്‍ ജോയിന്റ് ആര്‍ടിഒയുടെ കീഴിലാണ് പത്തനാപുരം. മലയോരവാസികളുടെ വര്‍ഷങ്ങളായുളള കാത്തിരിപ്പിനാണ് ഇതോടെ വിരാമമായത്.
പത്തനാപുരം ആസ്ഥാനമാക്കി താലൂക്ക് വന്നതോടെ അനുബന്ധ ഓഫീസുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധവും ശക്തമായിരുന്നു.
പത്തനാപുരത്തിന് പുറമെ ജില്ലയില്‍ പരവൂരിലും കെഎല്‍76 എന്ന രജിസ്ട്രേഷന് നമ്പരില്‍ ആര്‍ടി ഓഫീസ് അനുവദിച്ചിട്ടുണ്ട്. നിലവില്‍ കൊട്ടാരക്കര കെഎല്‍ 24, പുനലൂര്‍ കെഎല്‍ 25, അടൂര്‍ കെഎല്‍ 26 എന്നിങ്ങനെയാണ് രജിസ്ട്രേഷന് നമ്പറുകള്‍
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: