കൊട്ടാരക്കര: കൊട്ടാരക്കര ജൂബിലി മന്ദിരത്തിലെ പള്ളിയില്‍ പ്രാര്‍ത്ഥനക്കിടെ സ്ത്രീകളുടെ മാല പൊട്ടിച്ചുകടന്ന തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകളെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു.
തമിഴ്നാട് തഞ്ചാവൂര്‍ മേലെപാളയം സ്വദേശികളായ ഗാന്ധിമതി (38), തുളസി (32) എന്നിവരാണ് അറസ്റ്റിലായത്.
കൊട്ടാരക്കര നീലേശ്വരം മുക്കോണിമുക്ക് കുന്നുവിള ജിമ്മി ഭവനില്‍ പൊന്നമ്മ ജോണ്‍സന്റെ നാല് പവന്റെ മാലയും കൊട്ടാരക്കര റോയല്നഗര് അമ്പലത്തില്‍ ഹൗസില്‍ മേരിക്കുട്ടി തോമസിന്റെ മൂന്ന് പവന്റെ മാലയുമാണ് പ്രതികള്‍ പൊട്ടിച്ച് കടന്നത്. സമാന രീതിയിലുള്ള കുറ്റകൃത്യങ്ങള്‍ പ്രതികള്‍ മുന്‍പും നടത്തിയിട്ടുണ്ടെന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്. കൊട്ടാരക്കര സിഐ സുനില്‍, എസ്ഐ മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: