അമൃതപുരി ഒരുങ്ങുന്നു

Thursday 5 October 2017 12:52 pm IST

കരുനാഗപ്പളളി: മാതാ അമൃതാനന്ദമയി ദേവിയുടെ 64-ാം പിറന്നാള്‍ ഒക്ടോബര്‍ 9ന് നടക്കാനിരിക്കെ ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. പിറന്നാള്‍ ദിനത്തിലെത്തിച്ചേരുന്ന ജനലക്ഷങ്ങള്‍ക്ക് വന്നുപോകുവാനുള്ള അവസാനവട്ട തയ്യാറെടുപ്പുകളുടെ തിരക്കിലാണ് എല്ലാവരും. വിവിധ സ്ഥലങ്ങളില്‍ നിന്നും നൂറുകണക്കിന് അമ്മയുടെ ഭക്തര്‍ ആശ്രമത്തിലെത്തി ചേര്‍ന്നു. പിറന്നാളിനോടനുബന്ധിച്ച് എത്തിച്ചേരുന്നവര്‍ക്കിരിക്കാനായി അമൃത യൂണിവേഴ്‌സിറ്റി കാമ്പസില്‍ നിര്‍മ്മിക്കുന്ന കൂറ്റന്‍വേദിയുടെ അവസാനമിനുക്കുപണികളാണ് നടന്നുവരുന്നത്. അമൃതവര്‍ഷത്തോടനുബന്ധിച്ച് എത്തിച്ചേരുന്നവര്‍ക്ക് ഭക്ഷണം തയ്യാറാക്കുന്നതിനുള്ള സംവിധാനങ്ങളും പ്രാഥമിക ആവശ്യങ്ങള്‍ക്കു വേണ്ടുന്ന സൗകര്യങ്ങളും വാഹന പാര്‍ക്കിങ്ങിനുള്ള കുറ്റമറ്റ വ്യവസ്ഥയുമാാണ് തയ്യാറാക്കി വരുന്നത്. അമൃതപുരിയും പരിസരപ്രദേശങ്ങളും ശുചീകരിച്ചു കഴിഞ്ഞു. പ്രഥമ പൗരന്‍ രാംനാഥ് കോവിന്ദിന്റെ ആദ്യ കേരള സന്ദര്‍ശനത്തിനു കൂടി വേദിയാകുകയാണ് അമൃതപുരി. പ്രഥമപൗരനെ വരവേല്‍ക്കാനു ളള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി വരുന്നതായി മഠം പ്രതിനിധികളറിയിച്ചു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.