തിരുവനന്തപുരം: വിമുക്ത അര്‍ധസൈനികരായ സിആര്‍പിഎഫ് പെന്‍ഷേഴ്സ് ഫോറം ബിഎസ്എഫ്, ഐറ്റിബിപി, സിഐഎസ്എഫ്, എസ്എസ്ബിയുടെ അംഗങ്ങള്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് പിഎംജിയിലേക്ക് പ്രതിഷേധമാര്‍ച്ചും ധര്‍ണ്ണയും നടത്തി. പാളയത്തുനിന്ന് സമരസമിതി കണ്‍വീനറും സിആര്‍പിഎഫ് പെന്‍ഷനേഴ്സ് ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ജോര്‍ജ്ജ്.സി.വി നയിച്ച പ്രതിഷേധ മാര്‍ച്ച് സിഐഎസ്എഫ് റിട്ട. കമാന്‍ഡന്റ് എം.ശ്രീനിവാസന് ഫ്ളാഗ് ഓഫ് ചെയ്തു. പിഎംജിക്ക് മുന്നില്‍ നടന്ന ധര്‍ണ്ണ എന്‍.കെ.പ്രേമചന്ദ്രന് എം.പി. ഉദ്ഘാടനം ചെയ്തു.
എം.ബി.നായരുടെ (സിആര്‍പിഎഫ്, പെന്‍ഷനേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ്) അധ്യക്ഷതയില്‍ എംഎല്‍എമാരായ വി.എസ്.ശിവകുമാര്‍, ഐ.ബി.സതീഷ്, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്.സുരേഷ് സംഘടനാ ഭാരവാഹികളായ ശ്രീനിവാസന്, എന്‍.ജി.ഉണ്ണി, ജോര്‍ജ്ജ് സി.വി, കെ.പി.ജോയി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: