ചിറയിന്‍കീഴ്: ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തി വാരാഘോഷ പരിപാടികള്‍ക്ക് ബ്ലോക്ക് പഞ്ചായത്താഫീസില്‍ തുടക്കം കുറിച്ചു. ബ്ലോക്ക് പഞ്ചായത്തില്‍ സംഘടിപ്പിച്ച യോഗം ബ്ലോക്ക് പ്രസിഡന്റ് ആര്.സുഭാഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രമാഭായി അമ്മ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് അഞ്ചുതെങ്ങ് സുരേന്ദ്രന്, സി.പി.സുലേഖ, മഞ്ചു പ്രദീപ്, എന്‍.ദേവ് ,എസ്.സിന്ധു. ജോയിന്റ് ബിഡിഒ ലെനിന് ബിഡിഒ വിഷ്ണു മോഹന്‍ദേവ്, ജിഇഒ ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നു ബ്ലോക്ക് പഞ്ചായത്ത് കാമ്പൗണ്ട് ശുചീകരിച്ചു. 7 ന് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഗാന്ധി ക്വിസ് പ്രോഗ്രാമും സംഘടിപ്പിച്ചിട്ടുണ്ട്. ചിറയിന്‍കീഴ് താലൂക്കാശുപത്രി, വക്കം റൂറല്‍ ഹെല്‍ത്ത് സെന്റര്‍, അഞ്ചുതെങ്ങ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളിലും ശുചീകരണ പ്രവര്‍ത്തനം നടത്തും. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരമുള്ള വീടുകളുടെ എഗ്രിമെന്റ് വയ്ക്കുക, പൂര്‍ത്തിയായ വീടുകളുടെ താക്കോല്‍ദാനം, പൂര്‍ത്തിയാകാത്ത വീടുകളുടെ പണി പൂര്‍ത്തിയാക്കാനുള്ള സന്നദ്ധ സേവനം’ ശുചിത്വം’ ജലസംരക്ഷണം തുടങ്ങിയ മേഖലകളില്‍ അവബോധം ഉണ്ടാക്കുന്ന പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: