വിഴിഞ്ഞം: മീസില്‍സ് റൂബെല്ല പ്രതിരോധ കാമ്പയനിന്റെ ബ്ലോക്ക് തല ഉദ്ഘാടനം വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടന്നു. അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഫുല്ലചന്ദ്രന് നിര്‍വഹിച്ചു. തുടര്‍ന്ന് തിരുവല്ലം ബിഎന്‍വി സ്കൂള്‍, വെങ്ങാനൂര്‍ ഗേള്‍സ് ഹൈസ്കൂള്‍, ഉച്ചക്കട എല്‍എംഎസ് എല്‍പിഎസ്, സെന്റ് പോള്‍സ് സ്കൂള്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്കി. വരും ദിവസങ്ങളില്‍ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലുള്ള എല്ലാ കുട്ടികള്‍ക്കും വാക്സിന് നല്‍കേണ്ട നടപടികള്‍ പൂര്‍ത്തിയായതായി മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് വഷിത ഗുണസെല്വി അറിയിച്ചു. ലോകാരോഗ്യ സംഘടന കണ്‍സല്‍ട്ടന്റ് ഡോ.അനന്തന്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മോഹന്‍കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: