പീഡനം : പ്രതി പിടിയില്‍

Thursday 5 October 2017 2:02 pm IST

കഴക്കൂട്ടം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ച പ്രതി പോലീസ് പിടിയില്‍. കാട്ടാക്കട കിളളി കൃപാപുരി ചര്‍ച്ചിന് സമീപം സജീനാ മന്‍സിലില്‍ രണ്ട് കുട്ടികളുടെ പിതാവ് കൂടിയായ സെയ്ദ് അലി(24) ആണ് കഴക്കൂട്ടം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 14 ന് വെളുപ്പിന് പെണ്‍കുട്ടിയുടെ വീടിന് സമീപം കാറിലെത്തിയ പ്രതി പെണ്‍കുട്ടിയെ പുറത്തിറക്കി കാറില്‍ കയറ്റി വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പോലീസ് പറയുന്നത്. 2014ല്‍ പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ ഇയ്യാള്‍ക്ക് എതിരെ പേട്ട പോലീസില്‍ കേസ് നിലവിലുണ്ട്. കഴക്കൂട്ടം എസി എ.പ്രമോദ് കുമാര്‍, സിഐ എസ്.അജയകുമാര്‍, എഎസ്‌ഐ അന്‍വര്‍, പോലീസുകാരായ പ്രസാദ്, രജ്ഞിത്ത്, മനു, അരുണ്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.