യാത്ര പടപുറപ്പാടെന്ന്

Thursday 5 October 2017 2:03 pm IST

വിളപ്പില്‍: ആര്‍എസ്എസ് പിന്‍തുണയോടെ ബിജെപി നടത്തുന്ന പടപുറപ്പാടാണ് ജനരക്ഷ യാത്രയെന്ന് മുഖ്യമന്ത്രി. ഈ യാത്ര കൊണ്ട് കേരളത്തില്‍ എന്തെങ്കിലും ഉണ്ടാക്കാമെന്നു കരുതിയാല്‍ ഒരു ചുക്കും ചുണ്ണാമ്പും സംഭവിക്കില്ലെന്നും പിണറായി. പേയാട് സിപിഎം വിളപ്പില്‍ ഏരിയാ കമ്മറ്റി ഓഫീസിനായി പണിത ഇ.കെ.നായനാര്‍ സ്മാരക മന്ദിര ഉദ്ഘാടനവേദിയിലാണ് മുഖ്യമന്ത്രി ബിജെപിയുടെ ജനരക്ഷയാത്രയെ പടപ്പുറപ്പാടെന്ന് വിശേഷിപ്പിച്ചതും പരിഹസിച്ചതും. ദേശീയ നേതാക്കളെ ഒന്നോടെ കേരളത്തിലേക്ക് എത്തിച്ച് ബിജെപി നടത്തുന്ന യാത്ര സിപിഎമ്മിന് രാഷ്ട്രീയ വെല്ലുവിളി ഉയര്‍ത്തുന്നുവെന്ന് പറയാതെ പറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്. ബിജെപിയുടെ യാത്രയില്‍ വിറളിപൂണ്ട മുഖ്യമന്ത്രിയെയാണ് പേയാട് കണ്ടത്. പ്രസംഗത്തില്‍ കോണ്‍ഗ്രസിനെതിരെ ഒരു വാക്കു പോലും പറയാന്‍ മുഖ്യമന്ത്രി തയ്യാറാവാത്തതും ശ്രദ്ധേയമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.