തിരുവനന്തപുരം: വലിയശാല ഗ്രാമം വ്യാസ റെസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ആഘോഷിച്ചു. വ്യാസ വായനശാലാ വളപ്പും പരിസരവും വൃത്തിയാക്കുന്നതിനായുള്ള ‘ശ്രമദാനം’ കൗണ്‍സിലര്‍ ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ആഘോഷത്തോടനുബന്ധിച്ച് അസോസിയേഷന് പ്രസിഡന്റ് ആര്.കൃഷ്ണയ്യരുടെ അധ്യക്ഷതയില്‍ നടന്ന അനുസ്മരണ യോഗത്തില്‍ ഡോ. എം.പദ്മനാഭന്, ഡോ. എസ്.പി.കുമാര്‍, കെഎസ്കെഒ പ്രസിഡന്റ് കെ.മഹാദേവന് എന്നിവര്‍ സംസാരിച്ചു. ഗാന്ധിജിയെ സംബന്ധിച്ച പ്രബന്ധം രചിച്ച 11 വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: