ന്യൂദല്‍ഹി: കേന്ദ്ര ഭരണത്തില്‍ എത്തിയാല്‍ മൂന്നു മാസത്തിനകം തെലുങ്കാന സംസ്ഥാനം രൂപീകരിക്കുമെന്നു ബിജെപി. തെലുങ്കാനയില്‍ നിന്നുള്ള ബിജെപി പ്രവര്‍ത്തകര്‍ ധര്‍ണ നടത്തുന്ന ജന്തര്‍ മന്ദറിലാണു ലോക് സഭാ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജിന്റെ പ്രസ്താവന.
തെലുങ്കാന വിഷയത്തില്‍ വാഗ്ദാനത്തില്‍ നിന്നു പിന്നോട്ടു പോയ യുപിഎ സര്‍ക്കാരിനെ ഇനി വിശ്വസിക്കരുതെന്നും സുഷമ ആവശ്യപ്പെട്ടു. രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ് ലിയും ധര്‍ണയെ അഭിസംബോധന ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: