രാമേശ്വരം : സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് തമിഴ്നാട് സ്വദേശികളായ നാല് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നേവി അറസ്റ്റ് ചെയ്തു.
നെടുത്തീവിനു സമീപത്തെ ആഴക്കടലില്‍ മത്സ്യ ബന്ധനം നടത്തുകയായിരുന്നു ഇവര്‍. ഇവര്‍ സഞ്ചരിച്ച ബോട്ടും കരയ്നഗറിലേക്ക് മാറ്റിയെന്ന് ഫിഷറീസ് ഡിപ്പാര്‍ട്മെന്റ് ഇന്‍സ്പെക്ടര്‍ സി. ജോര്‍ജ് അറിയിച്ചു.
ഇതിനു മുമ്പ് സെപ്തംബര്‍ 11ന് രാമേശ്വരത്തു നിന്നുള്ള 11 മത്സ്യത്തൊഴിലാളികളേയും സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന കുറ്റത്തിന് ശ്രീലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: