ആലപ്പുഴ: ലേക് പാലസ് റിസോര്‍ട്ടിന്റെ നാലു ഫയലുകള്‍ കാണാതയ സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരസഭയില്‍ നിന്നും സസ്പെന്‍ഡു ചെയ്യപ്പെട്ടനാലു ജീവനക്കാരുടെ സസ്പെന്ഷന് റദ്ദാക്കി. സസ്പെന്‍ഷനെതിരെ കേരള മുനിസിപ്പല്‍ ആന്‍ഡ് കോര്പറേഷന് സ്റ്റാഫ് യൂണിയന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ സമരത്തിലായിരുന്നു. സൂപ്രണ്ട് ആര്. പ്രശാന്ത്, സീനിയര്‍ ക്ലാര്‍ക്ക് സി.എം. സുജ, ഓഫീസ് അസിസ്ററന്ഡുമാരായ കെ.എസ്. ഗീവര്‍ഗീസ്, പി.സി മോളി ഇവരുടെ സസ്പെന്‍ഷനാണ് റദ്ദാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: