ചേര്‍ത്തല: തകര്‍ന്ന റോഡില്‍ വാഴനട്ട് നാട്ടുകാരുടെ പ്രതിഷേധം. ചേര്‍ത്തല തെക്ക് പഞ്ചായത്ത് പത്താം വാര്‍ഡിലെ ഖാദി സംഘം ദീപം ക്ലബ് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ശ്രീയുഗം കുടുംബശ്രീ യൂണിറ്റ് പ്രവര്‍ത്തകര്‍ റോഡില്‍ വാഴ നട്ടത്.
പഞ്ചായത്ത് പ്രസിഡന്റ് പ്രതിനിധീകരിക്കുന്ന വാര്‍ഡിലെ റോഡിനാണ് ദുര്‍ഗതി. റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രദേശ വാസികള്‍ നിരവധി തവണ പരാതി നല്‍കിയെങ്കിലും അധികൃതര്‍ നടപടി സ്വീകരിക്കാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: