അടിമാലി ടെക്‌നിക്കല്‍ സ്‌കൂളിലെ വര്‍ക്ക് ഷോപ്പ് പുതിയ കെട്ടിടത്തില്‍

Thursday 5 October 2017 8:33 pm IST

അടിമാലി: അടിമാലി ടെക്‌നിക്കല്‍ സ്‌കൂളില്‍ വര്‍ക് ഷോപ്പ് കെട്ടിടം പ്രവര്‍ത്തന സജ്ജമായി. അടിമാലി ടൗണില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളിന്റെ പ്രവര്‍ത്തനം കൂമ്പന്‍പാറയില്‍ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചിട്ടും വര്‍ക് ഷോപ്പ് കെട്ടിടത്തിന്റെ പണികള്‍ പൂര്‍ത്തിയാക്കിയിരുന്നില്ല. ഇതിനാല്‍ മൂന്ന് കിലോമീറ്ററോളം അകലെ പഴയ വര്‍ക് ഷോപ്പിലാണ് കുട്ടികള്‍ പരിശീലനം നടത്തിവന്നിരുന്നത്. ജന്മഭൂമി ഈ ദുരിതം വാര്‍ത്തയാക്കിയിരുന്നു. വാര്‍ത്തയെത്തുടര്‍ന്നാണ് അധികൃതര്‍ പണികള്‍ വേഗത്തിലാക്കി കെട്ടിടം ഉപയോഗിക്കാന്‍ പറ്റുന്ന വിധമാക്കിയത്. 1980ലാണ് അടിമാലി ടൗണിലെ വാടക കെട്ടിടത്തിലെ ഇടുങ്ങിയ മുറികള്‍ക്കുള്ളില്‍ സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. 2000ത്തില്‍ കൂമ്പന്‍പാറയില്‍ സ്ഥലം ഏറ്റെടുത്തെങ്കിലും കെട്ടിട നിര്‍മ്മാണം വൈകി. 2014ല്‍ പുതിയ കെട്ടിടത്തിലേക്ക് മാറി. വര്‍ക്ക് ഷോപ്പ് കെട്ടിടം നിര്‍മ്മിച്ചെങ്കിലും കരാറുകാരന്‍ വയറിംഗ് അടക്കമുള്ള ജോലികള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ കെട്ടിടം നാശത്തിന്റെ വക്കിലായി. ഇതിനാല്‍ പെണ്‍കുട്ടികള്‍ അടക്കം മൂന്ന് കിലോമീറ്റര്‍ അകലെയുള്ള പഴയ വര്‍ക് ഷോപ്പിലെത്തി പരിശീലനം നടത്തേണ്ട ദു:സ്ഥിതിയിലായിരുന്നു. 300 ഓളം കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. വര്‍ക് ഷോപ്പ് യാഥാര്‍ത്ഥ്യമായതോടെ അദ്ധ്യാപകര്‍ക്കും ആശ്വാസമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.