മറയൂര്‍: വാഹനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും ഇലക്ട്രോണിക്ക് സാധനങ്ങളും മോഷ്ടിക്കുന്ന പതിനേഴുകാരനെ നാട്ടുകാര്‍ പിടികൂടി മറയൂര്‍ പോലീസില്‍ ഏല്‍പ്പിച്ചു. ടേപ്പ് റിക്കാര്‍ഡര്‍, സോളാര്‍ പാനല്‍, ബൈക്കിന്റെ താക്കോല്‍ തുടങ്ങി നിരവധി സാധനങ്ങള്‍ മോഷ്ടിച്ചതായി പ്രതി സമ്മതിച്ചു. ഇന്നലെ വൈകിട്ട് 3 മണിക്ക് മുരുകന്മലയില് നിന്നുമാണ് ഇയാളെ നാട്ടുകാര്‍ പിടികൂടിയത്. മോഷ്ടാവിനെ എസ്.ഐ ജി.അജയകുമാറിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘത്തിന് കൈമാറി. മോഷ്ടാവിന്റെ മൊഴിയുടെയടിസ്ഥാനത്തില്‍ ആനന്ദ് രാജ് എന്നയാളുടെ ടേപ്പ് റിക്കാര്‍ഡര്‍ ഗവ. ഹൈസ്കൂളിന് സമീപത്ത് നിന്നും കണ്ടെടുത്തു. മോഷ്ടാവിനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കുമെന്ന് എസ്.ഐ. പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: