മാങ്കുളം: ക്ഷേത്രത്തിന് സമീപം മദ്യവില്‍പ്പന നടത്തിയ ഒരാള്‍ പിടിയില്‍. ഒരാള്‍ ഓടി രക്ഷപ്പെട്ടു. ദേവികുളം ആനവിരട്ടി കുരിശ്പാറ നെടുങ്ങാട്ട് സിജോ(35) യെയാണ് മൂന്നാര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അബു എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മാങ്കുളം പാലവിളയില്‍ സുബീഷ്(35) ഓടി രക്ഷപ്പെട്ടു.
സുബീഷിനായി അന്വേഷണം നടത്തി വരികയാണ്. അരലിറ്ററിന്റെ 18 കുപ്പികളിലായി 9 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു. ഇവരുടെ പേരില്‍ നിരവധി പരാതികള്‍ ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: