ആലപ്പുഴ: മീസില്‍സ്-റൂബെല്ല പ്രതിരോധ കുത്തിവയ്പിനെതിരെയുള്ള സന്ദേശം സാമൂഹിക മാധ്യമങ്ങളിലൂടെയോ മറ്റു തരത്തിലോ പ്രചരിപ്പിക്കരുതെന്ന് ജില്ലാ കളക്ടര്‍ ടി.വി. അനുപമ അഭ്യര്‍ഥിച്ചു.
ഇത്തരത്തിലുള്ള സന്ദേശം ലഭിക്കുന്നവര്‍ ആരോഗ്യ വകുപ്പിന്റെ കണ്ട്രോള് റൂമിലോ ജില്ലാ ഭരണകൂടത്തെയോ അറിയിക്കണം. മീസില്‍സ് – റൂബെല്ല രോഗങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിന് രാജ്യത്താകമാനം നടക്കുന്ന പ്രതിരോധ യജ്ഞത്തിന്റെ ഭാഗമായാണ് ജില്ലയിലും ഒക്ടോബര്‍ മൂന്നു മുതല്‍ ക്യാമ്പയിന് ആരംഭിച്ചത്.
കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: