മാന്നാറില്‍ കാണാതായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി

Thursday 5 October 2017 9:21 pm IST

മാന്നാര്‍: കഴിഞ്ഞ ദിവസം കാണാതായ നായര്‍സമാജം എച്ച്എസ്എസ് പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥികളെ മംഗലാപുരം റയില്‍വേ സ്റ്റേഷനില്‍ നിന്ന് ആര്‍പിഎഫ് പിടികൂടി. കുട്ടികളെ കാണാനില്ലെന്നുള്ള വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത പോലീസ് ഉടന്‍ തന്നെ കുട്ടികളുടെ ചിത്രം വാട്‌സ് ആപ്പ് വഴി ആര്‍പിഎഫിന് ഉള്‍പ്പെടെ കൈമാറി. തുടര്‍ന്നാണ് ഇരുവരെയും പിടികൂടിയത്. ചെന്നിത്തല പടിഞ്ഞാറെ വഴി തുണ്ടില്‍ പൊന്നാ മുരളിയുടെ മകന്‍ അഭിജിത്ത് മുരളി (17), ഇരമത്തൂര്‍ വാര്യക്ക് കളത്തില്‍ ബിന്ദുവിന്റെ മകന്‍ നോബിള്‍ (17) എന്നിവരെയാണ് കഴിഞ്ഞ ദിവസം കാണാതായത്. സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീടുകളില്‍ നിന്ന് സൈക്കിളില്‍ പുറപ്പെട്ട ഇരുവരും വൈകിട്ട് തിരികെയെത്തുന്ന സമയം കഴിഞ്ഞിട്ടും മടങ്ങി വന്നില്ല. അന്വേഷണത്തില്‍ സ്‌കൂളില്‍ എത്തിയില്ലെന്നും അറിഞ്ഞു. പിന്നീടാണ് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.