ദക്ഷിണേഷ്യയിലെ സ്ഥിരതയാര്‍ന്ന ശക്തിയാണ് ഇന്ത്യയെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി

Thursday 5 October 2017 10:15 pm IST

വാഷിങ്ടണ്‍: ദക്ഷിണേഷ്യയിലെ സ്ഥിരതയാര്‍ന്ന ശക്തിയാണ് ഇന്ത്യയെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ്. പ്രായോഗിക യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടാണ് ഇന്ത്യയും അമേരിക്കയും ശക്തമായ രീതിയില്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള രാഷ്ട്രീയസഖ്യം ഇന്നൊരു യാഥാര്‍ത്ഥ്യമാണ്. ഇരുവിഭാഗവും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്ന കാര്യത്തില്‍ തനിക്ക് ശുഭാപ്തിവിശ്വാസമുണ്ടെന്നും മാറ്റീസ് പറഞ്ഞു. പ്രതിരോധ പ്രതിനിധിസഭാംഗങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ആഴ്ച ഇന്ത്യ സന്ദര്‍ശിച്ച ജെയിംസ് മാറ്റിസ് പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.