ശങ്കരപാണ്ടിമേട് ഭൂമാഫിയ സ്വന്തമാക്കി

Thursday 5 October 2017 11:13 pm IST

  ഇടുക്കി: രാജകുമാരി വില്ലേജിലെ ശങ്കരപാണ്ടിമേട്ടില്‍ വ്യാപക കൈയേറ്റം. എഴുപതേക്കര്‍ മേടിന്റെ ഒരുഭാഗമാണ് കൈയേറിയത്. കൈയേറിയ പ്രദേശത്ത് കാപ്പിയും ഗ്രാന്റീസും നട്ടിരിക്കുകയാണ്. പാലാ സ്വദേശി ഫ്രാന്‍സീസ് എന്നയാളാണ് ഭൂമി കൈയേറിയിരിക്കുന്നത്. കൈയേറ്റക്കാരന് ശങ്കരപാണ്ടിമേടിന് സമീപം ഏലം എസ്റ്റേറ്റുണ്ട്. ഈ എസ്റ്റേറ്റിലെ ജോലിക്കാരെ ഉപയോഗിച്ചാണ് ഭൂമി കൈയേറ്റം നടത്തുന്നത്. കൈയേറിയ പ്രദേശത്തിന് പട്ടയം വാങ്ങിയെടുക്കാനുള്ള നടപടികള്‍ നടക്കുകയാണ്. ആനയിറങ്കല്‍ ഡാമിന്റെ എതിര്‍ഭാഗത്ത് നിന്ന് മൂന്ന് കിലോ മീറ്റര്‍ മണ്ണ് റോഡിലൂടെ യാത്ര ചെയ്താലേ ഈ പ്രദേശത്ത് എത്താന്‍ പറ്റൂ. ഈ പ്രദേശത്ത് നിന്നാല്‍ ആനയിറങ്കല്‍ ഡാമും വൃഷ്ടി പ്രദേശവും കാണാം. ഇക്കാരണത്താലാണ് കണ്ണായ പ്രദേശം കൈയേറിയിരിക്കുന്നത്. റവന്യൂ ഉദ്യോഗസ്ഥരും ഭൂസംരക്ഷണ സേന അംഗങ്ങളും ഈ പ്രദേശത്ത് എത്തിയിട്ടില്ല. ഒരു സാഹചര്യത്തിലും ശങ്കരപാണ്ടി മേട്ടില്‍ പട്ടയം ലഭിക്കില്ലെന്ന് അറിയാമായിരുന്നിട്ടും രാഷ്ട്രീയ നീക്കത്തിലൂടെ സ്വാധീനം ഉപയോഗിച്ച് പട്ടയം വാങ്ങി വസ്തു സ്വന്തമാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ദേവികുളം സബ്കളക്ടറുടെ പരിധിയില്‍പെടുന്ന പ്രദേശത്താണ് കൈയേറ്റം.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.