കോട്ടയം: ജെസിഐ ഇന്ത്യ, സോണ്‍ 20-ന്റെ സോണ്‍ കോണ്‍ഫറന്‍സ് ‘ആരവം’ ഇന്ന് ആരംഭിക്കും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന കോണ്‍ഫറന്‍സിന് ആതിഥേയമരുളുന്നത് ജെസിഐ അരയങ്കാവാണ്. കൊച്ചി മരടിലെ ന്യൂക്ലിയസ് മാളിലെ സിംഫണി ഹാള്‍, കാഞ്ഞിരമറ്റം ഹോട്ടല്‍ ഈഡന് ഗാര്ഡന്, തൃപ്പൂണിത്തുറ ഹോട്ടല്‍ ക്ലാസിക് ഫോര്‍ട്ട് എന്നിവിടങ്ങളിലായി നടക്കുന്ന കോണ്‍ഫറന്‍സില്‍ സോണ്‍ ഇരുപത് ഉള്‍പ്പെട്ട ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നുള്ള 5000-ത്തോളം പ്രതിനിധികള്‍ പങ്കെടുക്കും. ന്യൂക്ലിയസ് മാളിലെ സിംഫണി ഹാളില്‍ 7ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയും അനൂപ് ജേക്കബ് എംഎല്‍എ വിശിഷ്ടാതിഥിയുമായിരിക്കും. ജെസിഐ നാഷണല്‍ പ്രസിഡന്റ് രാംകുമാര്‍ മേനോന്, സോണ്‍ 20 പ്രസിഡന്റ് ഡോ. ഹരീഷ്കുമാര്‍ തുടങ്ങിയവര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ചവരെ കോണ്‍ഫറന്‍സില്‍ ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: