ചങ്ങനാശ്ശേരി: ജനരക്ഷാ യാത്രയുടെ പ്രചര ണാര്‍ത്ഥം താലൂക്ക് ആശുപത്രിയിലെ നിരാലംബരായ രോഗികള്‍ക്ക് കിടക്കകള്‍ നല്കി. ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി പോരായ്മകള്‍ ജീവനക്കാരുമായി ചര്‍ച്ച ചെയ്തു. പുതപ്പ് വിതരണം മണ്ഡലം പ്രസിഡന്റ് എം.എ.സ് വിശ്വനാഥന് ഉത്ഘാടനം ചെയ്തു. മോര്ച്ചമണ്ഡലം പ്രസിഡന്റ് വിഷ്ണുഗോപിദാസ്അദ്ധ്യക്ഷനായി. മണ്ഡലം ജനറല്‍ സെക്രട്ടറി ബി.ആര്. മഞ്ജീഷ്, മോര്‍ച്ച ജനറല്‍ സെക്രട്ടറി പ്രശാന്ത് ദാമോദരന്‍, രമ്യാ കൃഷ്ണന് ആര്യാ ഷാജി, രാജീവ്,മഹേഷ്,അശ്വിന് ബാലകൃഷ്ണന്, സബിന്‍ കുറിച്ചി, സത്യപാല്‍, കുക്കു ദുര്‍ഗ്ഗാപുരി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: