കടുത്തുരുത്തി: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ദിശാബോര്ഡിലിടിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു.ആപ്പാന്‍ച്ചിറ ഇടപ്പറമ്പില്‍ അരുണ്‍ ബേബി (33), നിഷ പ്രവീണ്‍ (33), സൗമ്യ പ്രേം (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കടുത്തുരുത്തി ഐടിസി ജംങ്ഷന് സമീപത്തായിരുന്നു അപകടം. കോട്ടയം ഭാഗത്ത് നിന്ന് ആപ്പാന്ച്ചിറയിലേക്ക് പോകുമ്പോള്‍ ഓട്ടോ ദിശാബോര്ഡിലും തുടര്‍ന്ന് മതിലിലും ഇടിക്കുകയായിരുന്നു. ഓട്ടോയുടെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. പരിക്കേറ്റവരെ മുട്ടുച്ചിറ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: