കോട്ടയം: ഒക്ടോബര്‍ 12ന് കോട്ടയം ജില്ലയില്‍ എത്തിച്ചേരുന്ന ജനരക്ഷാ യാത്രയെ വരവേല്‍ക്കുന്നതിന്റെ ഭാഗമായുള്ള ബിജെപി പ്രവര്‍ത്തക സമ്മേളനങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാപ്രസിഡന്റ് എന്‍. ഹരി അറിയിച്ചു. നിയോജകമണ്ഡലം പഞ്ചായത്ത് തല യോഗങ്ങള്‍ 30ന് പൂര്‍ത്തിയായി. ജില്ലയിലെ മുഴുവന്‍ ബൂത്തുകളിലും ഒക്ടോബര്‍ 4, 5 തീയതികളില്‍ ബൂത്ത് സമ്മേളനങ്ങള്‍ നടക്കും. ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റുമാര്‍ നയിക്കുന്ന വിളംബര പദയാത്രകള്‍ 7 മുതല്‍ 10വരെ നടക്കും. ജനരക്ഷാ യാത്രയുടെ കോട്ടയം ജില്ലാ സംഘടനാ ചുമതലയുള്ള സംസ്ഥാന വ്യക്താവ് അഡ്വ. എസ്. ജയസൂര്യന്റെ പഞ്ചായത്ത് സന്ദര്‍ശനവും ഇന്നലെ പൂര്‍ത്തിയായി.
12ന് രാവിലെ ജില്ലാ അതിര്‍ത്തിയായ നീര്പ്പാറയില്നിന്ന് യാത്രയെ വരവേല്‍ക്കും. കടുത്തുരുത്തിയില്‍ നടക്കുന്ന സ്വീകരണ സമ്മേളനത്തിന് ശേഷം ഉച്ചയ്ക്ക് 2ന് യാത്ര ഏറ്റുമാനൂരില്‍ എത്തിച്ചേരും. 2.30ന് പാല, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, വൈക്കം, ചങ്ങനാശ്ശേരി മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന പദയാത്ര ആരംഭിക്കും. വൈകിട്ട് 4ന് നെഹറു സ്റ്റേഡിയത്തിന് സമീപമാരംഭിക്കുന്ന സമ്മേളന നഗരിയില്‍ ആറ് മണിയോടെ പദയാത്ര എത്തിച്ചേരും. യോഗത്തില്‍ കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി ഡോ. മഹേഷ് ശര്‍മ്മ, ബീഹാര്‍ ഉപ മുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദി എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: