കാഞ്ഞാര്‍(തൊടുപുഴ): കൂവപ്പള്ളി-ഇലവീഴാപ്പൂഞ്ചിറ റോഡിലെ അനധികൃത കൈയേറ്റം പൊളിച്ച് നീക്കി. കൂവപ്പള്ളിയില്‍ നിന്ന് റോഡ് തുടങ്ങുന്ന സ്ഥലത്താണ് സ്വകാര്യ വ്യക്തി കൈയേറി നിര്‍മ്മാണം നടത്തിയത്. 9.5 മീറ്ററാണ് പൊതുമരാമത്ത് ഏറ്റെടുത്ത റോഡിന്റെ വീതി. സ്വകാര്യ വ്യക്തി നിര്‍മ്മാണം നടത്തിയതിനാല്‍ 8 മീറ്ററില്‍ താഴെ മാത്രമേ വീതി ഉണ്ടായിരുന്നുള്ളൂ.
കൈയേറിയ സ്ഥലത്ത് കോണ്‍ക്രീറ്റ് ചെയ്തതിനാല്‍ വാഹനങ്ങള്‍ തിരിഞ്ഞ് കയറാന്‍ പ്രയാസമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇതോടെ പ്രദേശവാസികള്‍ പിഡബ്ല്യുഡി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
ഉടന്‍ തന്നെ എ.ഇ. ബിനു.കെ.ജെ, ഓവര്‍സിയര്‍ മഞ്ജുള പി.ജി എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കൈയേറ്റം നടന്നുവെന്ന് വ്യക്തമായതിനാല്‍ അനധികൃതമായി നിര്‍മ്മിച്ച കോണ്‍ക്രീറ്റ് കെട്ട് പൊളിച്ച് നീക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: