കഞ്ചാവുമായി യുവാവ് പിടിയില്‍

Thursday 5 October 2017 11:53 pm IST

കുമളി: തമിഴ്‌നാട്ടില്‍ നിന്നും അമ്പലപ്പുഴയില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 1.5 കിലോയോളം കഞ്ചാവുമായി യുവാവ് വണ്ടിപ്പെരിയാര്‍ എക്‌സൈസ് പിടിയില്‍. ആലപ്പുഴ ആയാട് പൊന്‍തോപ്പ്‌വിളിക്കാനം രാഹുല്‍(23) ആണ് ഇന്നലെ വൈകിട്ട് 5.30ഓടെ പിടിയിലായത്. തമിഴ്‌നാട് അതിര്‍ത്തി കടന്നെത്തിയ ഇയാള്‍ എക്‌സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് കുമളി ബസ് സ്റ്റാന്‍ഡില്‍ നിന്നും ഇയാളെ എക്‌സൈസ് സംഘം പിടികൂടി. പ്രതിയുടെ കയ്യിലുണ്ടായിരുന്ന ബാഗില്‍ നിന്നും 1.400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. മുമ്പും ഇയാള്‍ ഇതുവഴി കഞ്ചാവ് കടത്തിയതായി മൊഴി നല്‍കി. പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.