ന്യൂദല്‍ഹി: മൂന്നു ന്യായാധിപര്‍ക്ക് കേരള ഹൈക്കോടതി ജഡ്ജിമാരായി സ്ഥാനക്കയറ്റം നല്കാന് സുപ്രീംകോടതി കൊളീജിയം തീരുമാനിച്ചു.
ജസ്റ്റിസുമാരായ അശോക് മേനോന്, നാരായണ പിഷാരടി, ആനി ജോണ്‍ എന്നിവര്‍ക്കാണ് സ്ഥാനക്കയറ്റം. ജസ്റ്റിസ് അശോക് മേനോന് ഹൈക്കോടതി രജിസ്ട്രാറാണ്. നാരായണ പിഷാരടി വിജിലന്‍സ് രജിസ്ട്രാറും ആനി ജോണ്‍ തൃശൂര്‍ ജില്ലാ ജഡ്ജുമാണ്.
മദ്രാസ് ഹൈക്കോടതിയിലെ ആറു ജഡ്ജിമാരുടെ നിയമനത്തിനും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ കൊളീജിയം അംഗീകാരം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: