കൊച്ചി: തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നില്ലെന്ന് നടന് ദിലീപ്.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ ഫിയോക്ക് പ്രസിഡന്റ് സ്ഥാനത്ത് നിന്നും അദ്ദേഹത്തെ നീക്കിയിരുന്നു. തുടര്‍ന്ന് ജാമ്യം കിട്ടിയ സാഹചര്യത്തില്‍ വീണ്ടും ഫിയോക്ക് പ്രസിഡന്റായി അവരോധിക്കാന്‍ സംഘടന തീരുമാനമെടുക്കുകയായിരുന്നു.
തനിക്ക് ഈ സ്ഥാനം വേണ്ട. താന്‍ ഒരു സാധാരണ അംഗമായി പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നത്. ദിലീപ് സംഘടനയ്ക്ക് അയച്ച കത്തില്‍ പറയുന്നു. ദിലീപിന്റെ ഒഴിവില്‍ പ്രസിഡന്റ് പദവി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരാണ് വഹിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: