പാനൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷാ യാത്ര നാലാം ദിവസമായ ഇന്ന് രാവിലെ പാനൂരില്‍ നിന്നാരംഭിക്കും. പദയാത്ര വൈകുന്നേരം കൂത്തുപറമ്പില്‍ സമാപിക്കും. ഇന്ന് കേന്ദ്രജലവിഭവ വകുപ്പ് മന്ത്രി അര്ജ്ജുന് മേഘ്വാള് യാത്രയില്‍ പങ്കെടുക്കും നാളെ യാത്ര മാഹി വഴി കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിക്കും. യാത്ര വിവിധ ജില്ലകളിലെ പര്യടനത്തിനു ശേഷം 17ന് തിരുവനന്തപുരത്ത് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: