പാനൂര്‍: പാനൂരില്‍ ഇന്നു ഗതാഗതനിയന്ത്രണം. ബിജെപി സംഘടിപ്പിക്കുന്ന ജനരക്ഷായാത്രയുടെ ഭാഗമായി പാനൂരില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. യാത്ര ആരംഭിക്കുന്ന സമയത്ത് തലശേരി ഭാഗത്തു നിന്നും വരുന്ന ബസ്സുകള്‍ ചമ്പാട് വെച്ച് തിരിച്ചുവിടും. ചൊക്ലി ഭാഗത്തു നിന്നും വരുന്ന ബസ്സുകള്‍ താഴെ പൂക്കോത്ത് നിന്ന് തിരിച്ചുവിടും. പൊയിലൂര്‍ ഭാഗത്ത് നിന്നും വരുന്ന ബസ്സുകല്‍ പുത്തൂര്‍ കൈവേലിക്കല്‍ വഴി മാക്കൂല്‍ പീടികയിലേക്ക് തിരിച്ചുവിടും. കൂത്തുപറമ്പില്‍ നിന്നും വരുന്ന ബസ്സുകള്‍ മാക്കൂല്‍ പീടിക വഴി തിരിച്ചുവിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: