പ്രതിഷേധിച്ചു

Friday 6 October 2017 12:53 am IST

പാനൂര്‍: ബിജെപി ജനരക്ഷായാത്രയുടെ ഭാഗമായി പാട്യം മേഖലയില്‍ സ്ഥാപിച്ച കൊടിതോരണങ്ങള്‍ സിപിഎം സംഘം നശിപ്പിച്ചതില്‍ ബിജെപി കൂത്തുപറമ്പ് മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. ബോര്‍ഡുകള്‍, കൊടിതോരണങ്ങള്‍ നശിപ്പിച്ച് യാത്ര തടയാമെന്ന വ്യാമോഹമാണ് സിപിഎമ്മിനെന്നു ,ജില്ലാസെക്രട്ടറി പി.ജയരാജന്റെ നാട്ടിലൂടെ യാത്ര കടന്നു പോകുമ്പോഴുളള വിറളി പൂണ്ടവരാണ് ഈ നീച പ്രവൃത്തിക്കു പിന്നില്ലെന്നും മണ്ഡലം കമ്മറ്റി കുറ്റപ്പെടുത്തി. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് സികെ.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. വിപി.സുരേന്ദ്രന്‍, പി.ടി.കെ.നാണു, കെ.കെ.ധനഞ്ജയന്‍, രാജേഷ് കൊച്ചിയങ്ങാടി, പി.പി.രാമചന്ദ്രന്‍, എ.സജീവന്‍, ഇ.പി.ബിജു, ജയദേവന്‍ മൊകേരി, വത്സന്‍ എലാങ്കോട് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.