അധികാര വടംവലിയില്‍ ജനക്ഷേമം മറന്ന് ചെറുപുഴ പഞ്ചായത്ത്

Friday 6 October 2017 12:57 am IST

ചെറുപുഴ: കഴിഞ്ഞ രണ്ടുമാസമായി തുടരുന്ന അധികാരത്തര്‍ക്കത്തില്‍ ഒരു പക്ഷം വിജയിച്ചുവെങ്കിലും ചെറുപുഴ ബസ് സ്റ്റാന്റിലും വില്ലേജാഫീസിലമെത്തുന്നവര്‍ മൂക്കുപൊത്തി നില്‍ക്കേണ്ട അവസ്ഥ. ചെറുപുഴ ബസ്റ്റാന്റിലെ ശുചിമുറി മലിനജലം കെട്ടിക്കിടക്കുന്നതിനാല്‍ വീണ്ടും അടച്ചുപൂട്ടി. പുരുഷന്‍മാര്‍ ഉപയോഗിക്കുന്ന ഭാഗമാണ് അടച്ചിരിക്കുന്നത്. രണ്ടാഴ്ച മുന്‍പാണ് ഇവിടെ തകരാര്‍ പരിഹരിക്കുന്നതിനായി അറ്റകുറ്റപ്പണികള്‍ നടന്നത്. ഇനി പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് അധികൃതര്‍ പറയുകയും ചെയ്തു. എന്നാല്‍ ശുചിമുറി വീണ്ടും ഉപയോഗിക്കാന്‍ കഴിയാത്ത വിധം തകരാറിലായിരിക്കുകയാണ്. ഒന്നര ലക്ഷം രൂപയ്ക്കാണ് ഈ വര്‍ഷം ശുചിമുറി ലേലം പിടിച്ചിരിക്കുന്നതെന്ന് കരാറെടുത്ത സ്ത്രീ പറഞ്ഞു. എന്നാല്‍ അത്യാവശ്യ സൗകര്യങ്ങള്‍ പോലും ഒരുക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ദീര്‍ഘദൂര യാത്രക്കാരുള്‍പ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് ചെറുപുഴ ബസ്റ്റാന്റിലെത്തുന്നത്. ഇവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള ഏക ആശ്രയമാണ് ചെറുപുഴ ബസ്റ്റാന്റിലെ ശുചിമുറി. പലപ്പോഴും ഇവിടെ നിന്ന് ദുര്‍ഗന്ധം വമിക്കുകയാണ്. ഇത് സമീപത്തെ വ്യാപാരികള്‍ക്കും തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന വില്ലേജ് ഓഫീസ് ജീവനക്കാര്‍ക്കും ഏറെ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. 17 വര്‍ഷം മുന്‍പ് സ്വകാര്യ വ്യക്തി നിര്‍മ്മിച്ചു നല്‍കിയ കുടുസ് മുറിയാണ് ഇന്നും ഉപയോഗിക്കുന്ന്ത് പതിമൂന്ന് കോടിയോോളം വരുമാനമുള്ള പഞ്ചായത്തിന്റെ ഭരണാാാധികാരികള്‍ക്ക് നാളിതുവരെയായി നല്ലൊരു ശുചിമുറി നിര്‍മ്മിമിക്കാനായില്ല. എന്നാല്‍ കസേരകളിയും തര്‍ക്കവും ഉഷാറായി നടക്കുന്നു. ടോയ്‌ലറ്റിനു സമീപം മാലിന്യങ്ങള്‍ തള്ളുന്നതും പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. മാലിന്യ നിക്ഷേപം തടയുന്നതിന് അധികൃതര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.