കണ്ണൂര്‍: പത്തനംതിട്ടയില്‍ നടന്ന അണ്ടര്‍ 17 ഓപ്പണ്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ സംസ്ഥാന ചാമ്പ്യനായ അവിനാശ് ഹരി ഒക്ടോബര്‍ 24 മുതല്‍ നവംബര്‍ 1 വരെ കോയമ്പത്തൂരില്‍ നടക്കുന്ന ദേശീയ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീം നയിക്കും. ചൊവ്വ ഹയര്‍സെക്കണ്ടറി സ്കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിയായ അവിനാശ് നിരവധി തവണ ദേശീയ ചെസ്സില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. സഹോദരന് റോഷന് ഹരിയും ദേശീയ ചെസ് താരമാണ്. കണ്ണൂരിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ ഹരീന്ദ്രന്റെയും ഫാഷന്‍ ഡിസൈനിംഗ് അധ്യാപികയായ നവ്യയുടെയും മകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: