കണ്ണൂര്‍: കേരള മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ആക്ട് 1961 പ്രകാരം തൊഴില്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള മോട്ടോര്‍ വാഹനങ്ങളുടെ 2018 വര്‍ഷത്തേക്ക് പുതുക്കാനുളള അപേക്ഷ ഓണ്‍ലൈനായി 31 നുളളില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. നിലവിലുളള രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനാക്കി മാറ്റിയതിന്റെ 14 അക്ക രജിസ്ട്രേഷന് നമ്പര്‍ അതാത് അസിസ്റ്റന്റ് ലേബര്‍ ഓഫീസില്‍ നിന്നും ശേഖരിച്ച് ംംം.ഹര.സലൃമഹമ.ഴീ്.ശി എന്ന സൈറ്റില്‍ ഓണ്‍ലൈനായി നല്‍കണം. നിശ്ചിത തുകയ്ക്കുളള ചെലാന്‍ സഹിതം ബന്ധപ്പെട്ട അസിസ്റ്റന്റ് ലേബര്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഒക്ടോബര്‍ 31 ന് ശേഷം സമര്‍പ്പിക്കുന്നവര്‍ 25 ശതമാനം അധിക തുക കൂടി ചെലാന്‍ അടക്കേണ്ടതാണ്.
തൊഴില്‍ വകുപ്പില്‍ മോട്ടോര്‍ രജിസ്ട്രേഷന് അപേക്ഷ സമര്‍പ്പിക്കാത്ത വ്യക്തികള്‍, സ്ഥാപനങ്ങള്‍, ഫാക്ടറികള്‍ എന്നിവ ഓണ്‍ലൈന്‍ അപേക്ഷയും വാഹനത്തിന്റെ ആര് സി സഹിതം നിശ്ചിത തുകയ്ക്കുളള ചെലാനും ബന്ധപ്പെട്ട അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: