കണ്ണൂര്‍: ദേശീയപാതാ വികസനത്തിന്റെ പേരിലുള്ള അന്യായമായ കുടിയൊഴിപ്പിക്കലും ദേശീയപാതയുടെ സ്വകാര്യവല്‍ക്കരണവും അവസാനിപ്പിക്കണമെന്ന് എന്‍എച്ച് 17 ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ആക്ഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ 7ന് വൈകിട്ട് 3 മണിക്ക് കണ്ണൂര്‍ ജില്ലാ ലൈബ്രറി ഹാളില്‍വെച്ച് ജില്ലാ കണ്‍വെന്‍ഷനും പ്രകടനവും സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ ചെയര്മാന് ഡോ.ഡി.സുരേന്ദ്രനാഥ് അധ്യക്ഷതവഹിച്ചു. ജില്ലാ കണ്‍വീനര്‍ പോള്‍ ടി.സാമുവല്‍, ബി.ഭദ്രന്, കെ.കെ.ഉത്തമന്, കെ.ചന്ദ്രന്, അഡ്വ.പി.സി.വിവേക്, എം.കെ.ജയരാജന്, ഫ്രാന്‍സിസ്, അനൂപ് ജോണ്‍ എരിമറ്റം, കെ.വി.ഷിജു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: