വയോജന കൂട്ടായ്മ നടത്തി

Friday 6 October 2017 12:59 am IST

കോളയാട്: കോളയാട് കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം കോളയാട് പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തില്‍ വയോജന കൂട്ടായ്മ നടത്തി. കോളയാട് ഗ്രാമപഞ്ചായത്ത് ഇഎംഎസ് സ്മാരക കമ്മ്യുണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.സുരേഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ജില്ലാപഞ്ചായത്ത് വികസന കാര്യ സ്ഥിരംസമിതി അദ്ധ്യക്ഷന്‍ വി.കെ.സുരേഷ്ബാബു പരിപാടി ഉത്ഘാടനം ചെയ്തു. റിട്ട. ഡിവൈഎസ്പി. പി.സി.ബാബു, കോളയാട് ഗ്രാമപഞ്ചായത്ത് അംഗം രാജന്‍കണ്ണങ്കേരി, ജോസഫ്‌കോക്കാട്ട്, ബാവാനാരായണന്‍, ഒ.ബാലന്‍നമ്പ്യാര്‍, നാണുപയ്യനാടന്‍ എന്നിവര്‍ പ്രസംഗിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ അറുപത്ത്‌സകഴിഞ്ഞവരെ!പ്രവേശിപ്പിച്ച്! ചികിത്സ നല്‍കാന്‍ കഴിയുന്ന ജെറിയാട്രിക്ക് വാര്‍ഡുകള്‍ ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം അംഗീകരിച്ച പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു. തുടര്‍ന്ന് ആദിവാസി വയോജനസ്ത്രീകള്‍ അവതരിപ്പിച്ച കലാപരിപാടികളും ഉണ്ടായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.