പിലാത്തറ: കലോത്സവത്തിന് പായസം വിളമ്പാന്‍ നെല്ക്കതിര് വിരിയിച്ച് വിദ്യാര്‍ത്ഥി കര്‍ഷക കൂട്ടായ്മ. കുഞ്ഞിമംഗലം ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്‍എസ്എസ് യൂനിറ്റും പരിസ്ഥിതി ക്ലബ്ബും ചേര്‍ന്നാണ് കൊറവയല്‍ പാടശേഖര സമിതിയുടെ സഹകരണത്തോടെ കൃഷിയിറക്കിയത്. സ്കൂളില്‍ നവമ്പര്‍ ആദ്യവാരം നടക്കുന്ന സബ്ബി ജില്ലാ കലോത്സവത്തിനെത്തുന്നവര്‍ക്ക് ഈ പുത്തരി കൊണ്ട് പായസം വെച്ച് വിളമ്പും. വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് എം.കുഞ്ഞിരാമന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പര്‍ യു.ഭാസ്കരന്, പ്രിന്‍സിപ്പാള്‍ കെ.വി.രാജന്, പിടിഎ പ്രസിഡന്റ് കെ.സതീശന്, എന്‍എസ്എസ് കോ-ഓര്‍ഡിനേറ്റര്‍ ഗിരീഷ് തായമ്പത്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: