നഴ്‌സറി സ്‌കൂളിന് ജീവനക്കാരന്‍ തീവെച്ചു; നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

Friday 6 October 2017 10:50 am IST

ബ്രസീലിയ: സെക്യൂരിറ്റി ജീവനക്കാരന്‍ നഴ്‌സറി സ്‌കൂളിന് തീവച്ചു. നാല് കുട്ടികളും അധ്യാപികയും വെന്തുമരിച്ചു. ബ്രസീലിലെ മിനാസ് ഗെരായ്‌സ് സംസ്ഥാനത്തെ ജനാഉബ നഗരത്തിലെ ജെന്റെ ഇനൊസെന്റെ ചൈല്‍ഡ് കെയര്‍ സെന്ററിലാണ് സംഭവം. നാലും അഞ്ചും വയസ്സുള്ള കുട്ടികളടക്കം 25ല്‍ പരം ആളുകള്‍ക്ക് പൊളളലേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡാമിയാവോ സോര്‍സ് ഡോസ് സാന്റോസ് (50) എന്ന സെക്യൂരിറ്റി ജീവനക്കാരനാണ് തീവെച്ചത്. ആക്രമണത്തിന് ശേഷം ഇയാള്‍ സ്വയം തീകൊളുത്തുകയും ചെയ്ത ഇയാള്‍ പിന്നീട് ആശുപത്രിയില്‍ വെച്ചു മരിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. വാര്‍ഷിക അവധി കഴിഞ്ഞു തിരിച്ചെത്തിയതിനു പിന്നാലെ കഴിഞ്ഞ മാസം ഇയാളെ ജോലിയില്‍നിന്നു പിരിച്ചുവിട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജനാഉബ നഗരത്തില്‍ ഏഴുദിവസത്തെ ദുഃഖാചരണത്തിന് മേയര്‍ ഉത്തരവിട്ടു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.