പുഞ്ച്: ജമ്മുകശ്മീരിലെ പുഞ്ച് ജില്ലയില്‍ വീണ്ടും പാക് വെടിവയ്പ്പ്. പുഞ്ച് ജില്ലയിലെ ദിഗ്വാര്‍ പ്രവിശ്യയിലെ നിയന്ത്രണ മേഖലയിലാണ് യാതോരു പ്രകോപനം കൂടാതെ പാകിസ്ഥാന്റെ ആക്രമണം നടത്തിയത്.
ഇന്നലെ അര്‍ദ്ധരാത്രിയോടെ തുടങ്ങിയ ആക്രമണം ഇന്ന് പുലര്‍ച്ചെയാണ് അവസാനിച്ചത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. ആക്രമണത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
ഇന്നലെയും ദിഗ്വാര്‍ സെക്ടറില്‍ പ്രകോപനമില്ലാതെ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നു വെടിവയ്പ്പ് ഉണ്ടായിരുന്നു. പൂഞ്ച് ജില്ലയില്‍ തിങ്കളാഴ്ചയുണ്ടായ പാക്ക് വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. അഞ്ചുപേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.
കഴിഞ്ഞ കുറച്ചു മാസങ്ങളായി പാക്കിസ്ഥാന് നിരവധിത്തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: