ആദിവാസി പോഷകാഹാര വിതരണത്തിന് ജില്ലാ പഞ്ചായത്ത്

Friday 6 October 2017 1:27 pm IST

അച്ചന്‍കോവില്‍: പട്ടികവര്‍ഗമേഖലയിലെ അശരണര്‍, നിരാലംബര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് ഏര്‍പ്പെടുത്തിയ പോഷകാഹാര വിതരണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ നിര്‍വഹിച്ചു. പട്ടികവര്‍ഗ സ്ത്രീകള്‍ക്ക് ഗര്‍ഭാവസ്ഥ മുതല്‍ കുഞ്ഞ് ജനിച്ച് ഒരു വയസ്സാകുന്നത് വരെ നല്‍കുന്ന പ്രതിമാസ പോഷകാഹാര സാധനങ്ങള്‍ ആദിവാസി മേഖലയില്‍ നവജാത ശിശുമരണം ഇല്ലാതാക്കുന്നതിന് സഹായകരമായിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. എം. ശിവശങ്കരപ്പിള്ള അദ്ധ്യക്ഷത വഹിച്ചു. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പ്രതിമാസം അഞ്ച് കിലോ അരിയും ഒരു കിലോ വീതം റാഗി, ഗോതമ്പ് നുറുക്ക്, ചെറുപയര്‍, വെള്ളക്കടല, ശര്‍ക്കര എന്നിവയും 500 ഗ്രാം വീതം അണ്ടിപ്പരിപ്പും അടങ്ങുന്ന 1000/- രൂപ വിലയുള്ള പോഷകാഹാര കിറ്റും, നിരാലംബരായവര്‍ക്ക് 3 കിലോഗ്രാം അരിയും, 1 കിലോഗ്രാം വീതം ഗോതമ്പ് നുറുക്ക്, ശര്‍ക്കര, റാഗി എന്നിവയും, 500 ഗ്രാമ വീതം ചെറുപയര്‍, വെള്ളക്കടല എന്നിവയും അടങ്ങിയ 400/- രൂപ വിലയുള്ള പോഷകാഹാര കിറ്റുമാണ് പദ്ധതിയിലൂടെ നല്‍കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.