കൊട്ടിയം: ഉമയനല്ലൂരില്‍ ദളിത് നേതാവിനെതിരെ ഗുണ്ടാ ആക്രമണം. ബിജെപി പട്ടികജാതിമോര്‍ച്ച ഏരിയാ കണ്‍വീനര്‍ ദീപനെതിരെയാണ് ആക്രമണം നടന്നത്. കഴിഞ്ഞ ദിവസം രാതി 10.30ഓടെയാണ് സംഭവം. ദീപന്റെ തുടയില്‍ മാരകമായി കുത്തിപ്പരിക്കേല്പിക്കുകയും ചെയ്തു.
ഉമയല്ലൂര്‍ ഏലായ്ക്കു സമീപമുള്ള തട്ടുകടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവെ വാഴപ്പള്ളി ഷെമീര്‍, വാവച്ചി എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം കടന്നാക്രമിക്കുകയായിരുന്നു. ഷാന്‍, ജലാല്‍, മനു എന്നിവരാണ് അക്രമിസംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍. കാലിന് മാരകമായി പരിക്കേറ്റ ദീപന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയ വേണ്ടിവന്നു. ഇദ്ദേഹത്തെ പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ബിജെപി നേതാക്കള്‍ക്കെതിരെ തുടര്‍ച്ചയായി അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നയാളാണ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഷെമീറെന്ന് ബിജെപി മയ്യനാട് നോര്‍ത്ത് ഏരിയാ കമ്മറ്റി ചൂണ്ടിക്കാട്ടി. ഇയാളുടെ ഗുണ്ടാ മാഫിയയ്ക്കെതിരെ ശക്തമായ നടപടികള്‍ വേണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: