കരുനാഗപ്പള്ളി: വവ്വാക്കാവ് ജങ്ഷന് പടിഞ്ഞാറ് തേവലശ്ശേരിമുക്കിന് സമീപം പ്രവര്‍ത്തിക്കുന്ന തടിമില്‍ കത്തിനശിച്ചു. വവ്വാക്കാവ് മേട്ടേ വടക്കതില്‍ സഫാസാമിലാണ് നശിച്ചത്. ഇന്നലെ പുലര്‍ച്ചെ 5നായിരുന്നു സംഭവം.
മില്ലിന് ചുറ്റുമുള്ള താമസക്കാരാണ് തീ പടര്‍ന്ന് പിടിക്കുന്നത് ആദ്യം കണ്ടത്. പരിഭ്രാന്തിയിലായ നാട്ടുകാര്‍ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അറക്കപ്പൊടിക്കും തടിക്കുമായി തീ പടര്‍ന്നു പിടിക്കുകയായിരുന്നു.
കരുനാഗപ്പള്ളിയില്‍ നിന്നും കായംകുളത്ത് നിന്നുമായി മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്—സംഘം എത്തി രണ്ടര മണിക്കൂര്‍ പരിശ്രമിച്ചാണ് തീ അണച്ചത്. കരീശ്ശേരില്‍ സബീറിന്റെ ഉടമസ്ഥതയിലാണ് തടിമില്‍.”
പ്ലയ്നര് മിഷ്യന്, മോട്ടോര്‍ ഉപകരണങ്ങള്‍, വാളുകള്‍ തുടങ്ങിയവ പൂര്‍ണ്ണമായും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: