തിരുവനന്തപുരം: ശ്രീ ചിത്തിര തിരുനാള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ 12ാമത് ശ്രീചിത്തിരതിരുനാള്‍ നാഷണല്‍ അവാര്‍ഡിന് മുന്‍ വിദേശകാര്യ സെക്രട്ടറി എം.ശിവശങ്കര്‍ മേനോന് അര്‍ഹനായി. ഒരു ലക്ഷം രൂപയും ഫലകവുമാണ് അവാര്‍ഡ്. 11ന് വൈകിട്ട് അഞ്ചിന് പാളയം ബിഷപ്പ് പെരേര ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ ലോക്സഭാ സ്പീക്കര്‍ മീരാകുമാര്‍ പുരസ്കാരം സമ്മാനിക്കുമെന്ന് ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: