തിരുവനന്തപുരം: വിവിധ പിഎസ്സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികളുടെ പരാതികളാണ് യൂത്ത് കമ്മിഷന് അദാലത്തില്‍ എത്തിയതില്‍ അധികവും. 2015 ഏപ്രില്‍ 1 ന് നിലവില്‍ വന്ന പിഎസ്സി എല്‍ഡി ക്ലാര്‍ക്ക് റാങ്ക് ലിസ്റ്റില്‍ നിന്ന് ഇതുവരെയായി 804 നിയമനം മാത്രമാണ് നടന്നതെന്നും കാലാവധി അവസാനിക്കുന്നതിനു മുന്‍പ് പരാമാവധി ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം ലഭ്യമാക്കാന്‍ അവസരമൊരുക്കണമെന്നുമായിരുന്നു പരാതി. വിവിധ വകുപ്പുകള്‍ ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്താലും അഡൈ്വസ് മെമ്മോ അയയ്ക്കാന്‍ പിഎസ്സി 3 മുതല്‍ 4 മാസം വരെ കാലതാമസം നേരിടുന്നു. കഴിഞ്ഞ റാങ്ക് ലിസ്റ്റില്‍ നിന്ന് 1800 പേര്‍ക്ക് നിയമനം നല്കിയ സ്ഥാനത്താണ് 804 പേര്‍ക്കു മാത്രം നിയമനം നല്‍കിയത്. ആവശ്യമുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യാനും തസ്തിക സൃഷ്ടിക്കാനും വിവിധ വകുപ്പുമേധാവികളോട് ആവശ്യപ്പെടാന്‍ കമ്മിഷന് തീരുമാനിച്ചു. ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികളും ഫാര്‍മസിസ്റ്റ് റാങ്ക് ഹോള്‍ഡര്‍മാരും ഇതേ ആവശ്യവുമായി കമ്മിഷനെ സമീപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: