അറസ്റ്റില്‍

Friday 6 October 2017 2:14 pm IST

ചിറയിന്‍കീഴ്: വിവാഹതട്ടിപ്പ് വീരന്‍കടയ്ക്കാവൂര്‍ പോലീസിന്റെ പിടിയിലായി. കൊല്ലം കരുനാഗപ്പള്ളി ക്ലാപ്പന ആലുംപീടികപത്തിയില്‍ പടീറ്റതില്‍ വീട്ടില്‍ അജീഷ് (25) ആണ് പിടിയിലായത്. ഏഴ് വര്‍ഷം മുമ്പ് കൊല്ലം വള്ളിക്കാവിലുള്ള അനില എന്ന സ്ത്രീയെ സ്‌നേഹിച്ച് വിവാഹം കഴിച്ച് ഒരു ആണ്‍കുട്ടി ജനിച്ച ശേഷം ഇവരെയും കുഞ്ഞിനെയും ഉപേക്ഷിക്കുകയും കടയ്ക്കാവൂര്‍ മല്ലന്‍നട ക്ഷേത്രത്തില്‍ പൂജാരിയായി ജോലി ചെയ്ത് വരവെ വക്കം കുന്നുവിളയിലെ ശ്രുതിയെ വിവാഹംകഴിച്ച് രണ്ടുകുട്ടികളുമൊത്ത് ജീവിക്കുകയുമായിരുന്നു. ഇവരെയും ഉപേക്ഷിച്ച ശേഷം ആലപ്പുഴ എഴുപുന്നയിലുള്ള സീതാലക്ഷ്മിയെ വിവാഹം കഴിച്ചു. സ്ത്രീകളുടയെല്ലാം സ്വര്‍ണ്ണാഭരണങ്ങളും പണവും മോഷ്ടിച്ച ശേഷം കടന്നുകളയുകയാണ് ഇയാളുടെ പതിവ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.