കഴക്കൂട്ടം: സാഹിത്യ സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് അതുല്യ സംഭാവനകള്‍ നല്കിയ വെള്ളായണി അര്ജ്ജുനന് ജ്യോതിസ് സെന്‍ട്രല്‍ സ്കൂളിന്റെ ആദരം.ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് വെള്ളായണി അര്‍ജ്ജുനെ പൊന്നാട അണിയിച്ച് ആദരിച്ചു. സ്കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനി അലീന ജോസഫ് വരച്ച അദ്ദേഹത്തിന്റെ ചിത്രവും സമ്മാനിച്ചു. സി. ദിവാകരന് എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ മേയര്‍ അഡ്വ.വി.കെ.പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി. വിശിഷ്ടാതിഥികളായി എത്തിയ മന്ത്രി, മേയര്‍, എംഎല്.എ, അമ്പലത്തിന്‍കര ജയചന്ദ്രന്, സ്കൂള്‍ അക്കാദമിക് ഡയറക്ടര്‍ എച്ച്.പി.ശര്‍മ്മ എന്നിവരേയും ആദരിച്ചു. ജ്യോതിസ് സെന്‍ട്രല്‍ സ്കൂള്‍ ചെയര്മാന് എസ്.ജ്യോതിസ് ചന്ദ്രന്, പ്രിന്‍സിപ്പല്‍ എല്‍. സലിത സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: