തിരുവനന്തപുരം: കൃത്യ അന്താരാഷ്ട്ര കാവ്യോത്സവം നവംബര്‍ 9, 10, 11 തിയതികളില്‍ നടക്കും. വര്‍ണ,വംശ,ലിംഗ,ദേശ വിവേചനത്തിനെതിരെ ഭാരത്ഭവന്റെയും ന്യൂഡല്‍ഹി റാസാ ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണ് കാവ്യോത്സവം സംഘടിപ്പിക്കുന്നത്. 9 ന് രാവിലെ പത്തിന് തൈയ്ക്കാട് ഭാരത് ഭവനില്‍ മുഖ്യമന്ത്രി പിണറായി വിജയന് കാവ്യോത്സവം ഉദ്ഘാടനം ചെയ്യും.സമാപന സമ്മേളനം 11ന് വൈകിട്ട് ആറിന്ഭാരത് ഭവനില്‍ മന്ത്രി എ.കെ ബാലന് ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ ഭാരത് ഭവന് മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, സാവിത്രി രാജീവന്, ബി. ശ്രീലതാ മേനോന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: