വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ നടന്ന നാട്ടറിവ് കൃഷിക്കൂട്ടായ്മ സമാപിച്ചു. ഇത്തരം കൂട്ടായ്മകള്‍ രണ്ടു മാസത്തിലൊരിക്കലെങ്കിലും നടത്തണമെന്ന ആവശ്യമാണ് പല കൂട്ടായ്മകളിലും ഉയര്‍ന്നത്. നാട്ടറിവിന്റെ ഡിജിറ്റല്‍ ഡോക്യുമെന്റേഷനും പൂര്‍ത്തിയായി. അടുത്ത ഘട്ടമായി ശേഖരിച്ച വിഷ്വലുകള്‍ ഉപയോഗിച്ച് മാസ്കോമിലെ ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകരായ സാലു മീനടം, ജിതിന് എന്നിവരുടെ സഹായത്തോടെ ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിനു വേണ്ടി ഡോക്യുമെന്ററി തയ്യാറാക്കും. ജില്ലയിലെ 11 ബ്ലോക്കുകളിലാണ് നാട്ടറിവ് കൂട്ടായ്മ സംഘടിപ്പിച്ചത്. മരത്തണലുളള തുറന്ന സ്ഥലങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തത്. കൃഷി കൂട്ടായ്മയുടെ ജില്ലാതല ഉദ്ഘാടനം കുമരകം കണ്ണാടിച്ചാലില്‍ ജില്ലാ കളക്ടര്‍ ഡോ. ബി. എസ് തിരുമേനി നിര്‍വ്വഹിച്ചു. പി.ആര്.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.അബ്ദുള്‍ റഷീദ്, എഡിസി (ജനറല്‍) പി.എസ്. ഷിനോ, പി.ആര്‍ഡി അസി. എഡിറ്റര്‍ സിനി കെ തോമസ്, കുടുംബശ്രീ അസി. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ റ്റിജി പ്രഭാകര്‍, ജില്ലയിലെ ബിഡിഒമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: